June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

ഇറാനിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് നിരോധനം

By Janayugom Webdesk
December 26, 2019

ഇറാനിൽ മൊബൈൽ ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് നിരോധനം. ഇറാനിലെ പല പ്രവിശ്യകളിലും ഇൻറർനെറ്റ് നിരോധിച്ചതിന് പിന്നാലെ ടെഹ്രാനിൽ സുരക്ഷ ശക്തമാക്കി. പെട്രോൾ വില വർധനവിനെതിരായ പ്രതിഷേധങ്ങൾ സർക്കാർ അടിച്ചമർത്തിയിരുന്നു. ഇതിൽ കൊല്ലപ്പെട്ട പ്രതിഷേധക്കാർക്കായി വിലാപയാത്ര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തിയതെന്ന് ‘ഇറാനിയൻ ലേബർ ന്യൂസ് ഏജൻസി’ റിപ്പോർട്ട് ചെയ്തു.

അഞ്ചോളം പ്രവിശ്യകളിലാണ് ഇൻറർനെറ്റ് നിരോധിച്ചതെന്ന് ‘ദി ഇൻഡിപെൻറൻറ് ഷർഗ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ ചില ഇറാൻ വൈബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് ഐഎൽഎൻഎ അറിയിച്ചത്. പെട്രോൾ വില കുത്തനെ ഉയർത്തിയതിലും പെട്രോൾ വിതരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് നവംബറിലാണ് ആളുകൾ തെരുവിലേക്കിറങ്ങിയത്. പിന്നീട് ഏഴ് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിരുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥക്ക് ഏൽപിച്ച ആഘാതത്തെ മറികടക്കുന്നതിനാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്.

പ്രതിഷേധങ്ങളെ ചെറുക്കാൻ ഇൻറർനെറ്റ് സംവിധാനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ 304 പേർ കൊല്ലപ്പെട്ടെന്ന് ലണ്ടൻ കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടന ‘ആംനെസ്റ്റി ഇൻറർനാഷണൽ’ അറിയിച്ചപ്പോൾ മരണസംഖ്യ 1500 ആണെന്നാണ് ‘റോയിട്ടേഴ്സി‘ൻറെ റിപ്പോർട്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.