മൂന്ന് വിദേശ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്റെ സ്ഥിരീകരണം

Web Desk
Posted on September 18, 2019, 6:08 pm

ടെഹാരാന്‍: മൂന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി ഇറാന്റെ സ്ഥിരീകരണം. നിയന്ത്രണ പ്രദേശങ്ങളില്‍ നിന്നും ചിത്രങ്ങള്‍ എടുക്കുക, ചാരവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ്. ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി ടെഹാരാനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഇറാന്‍ നിയമ വക്താവ് ഗോലം ഹുസൈന്‍ എസ്‌മെയ്‌ലി അറിയിച്ചു.

സൈനിക നിയന്ത്രിത മേഖലകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ക്യാമറയിലെ മെമ്മറി കാര്‍ഡില്‍ നിന്നും ചിത്രങ്ങള്‍ കണ്ടെടുത്തു. ചാരവൃത്തി ആരോപിച്ചാണ് മറ്റൊരാളെ അറസ്റ്റ് ചെയ്തതെന്ന് എസ്‌മെയ്‌ലി പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് മൂന്നു പേരുടെ മേലും ചുമത്തിയിരിക്കുന്നത്. ഇവരുടെ വിചാരണ അടുത്തുതന്നെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.