ടെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാന്. ട്രംപിനെ വധിച്ചാൽ 80 മില്ല്യണ്‍ യുഎസ് ഡോളര്‍( 576 കോടി രൂപ) പാരിതോഷികം നൽകുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാന്റെ നടപടി. 80 ദശലക്ഷം പൗരന്മാരാണ് ഇറാനിലുള്ളത്. എല്ലാ ഇറാനിയന്‍ പൗരന്മാരില്നിന്നും ഓരോ ഡോളര്‍ വീതം ശേഖരിച്ച് ട്രംപിനെ വധിക്കുന്നവര്ക്കു നല്‍കാനുള്ള പണം കണ്ടെത്തുമെന്ന പ്രഖ്യാപനമുണ്ടായതായി ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിനെ ആക്രമിച്ചാല്‍ ഇറാനിലെ 52 കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണമുണ്ടാക്കുുമെന്നാണ് ട്രംപ് പറഞ്ഞത്.
English Summary: Iran has announced that it will pay Rs 576 crore for the killing of Trump.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.