7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 27, 2024
October 7, 2024
October 5, 2024
October 5, 2024
October 4, 2024
October 2, 2024
October 1, 2024
September 26, 2024
July 6, 2024

ഇറാൻ‑ഇസ്രായേൽ സംഘർഷം: അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2024 2:43 pm

ഇറാൻ- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തര സമ്പർക്കം പുലർത്തണമെന്നും സർക്കാർ അറിയിച്ചു.

ഹൈപ്പർസോണിക് മിസൈലുകളുടെ ആക്രമണത്തിനുപിന്നാലെ മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം കഴിഞ്ഞദിവസം വർദ്ധിച്ചിരുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ കൊലപ്പെടുത്തിയതിനുപിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. 

ടെല്‍ അവീവിലുള്ള ഇന്ത്യക്കാര്‍ക്കായും സര്‍ക്കാര്‍ കഴിഞ്ഞദിവസം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുത്തിയിരുന്നു. 

സംഘര്‍ഷബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നമ്മുടെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.