Janayugom Online
The Globe and Mail

ഇറാന്‍ നേതാവ് മധ്യപൂര്‍വ്വ ദേശത്തെ പുതിയ ഹിറ്റ്‌ലറെന്ന് സൗദി രാജകുമാരന്‍

Web Desk
Posted on November 24, 2017, 8:52 pm

റിയാദ്: ഇറാന്‍ നേതാവ് മധ്യപൂര്‍വ്വ ദേശത്തെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി രാജകുമാരന്‍. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അയത്തൊള്ള അലി ഖമേനിയെക്കുറിച്ചുളള അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
മേഖലയിലെ അസ്ഥിരതയ്ക്ക് ഏറ്റവും വലിയ കാരണം ഇറാനാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. യൂറോപ്പില്‍ സംഭവിച്ചതെല്ലാം മധ്യപൂര്‍വ്വ ദേശത്ത് ആവര്‍ത്തിക്കാനുളള ശ്രമം നടത്തുകയാണ് ഇറാന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദി കടുത്ത നിലപാടാണ് ഇറാനോട് കൈക്കൊള്ളുന്നത്.
ഇറാന്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യെമനില്‍ നിന്ന് വിമതരെ ഉപയോഗിച്ച് റിയാദിലേക്ക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ഇറാനാണ്. ഹൂതി വിമതരെ ഇറാന്‍ പണം നല്‍കി സഹായിക്കുന്നതായും സൗദി ആരോപിക്കുന്നു.