ഇറാൻ പുതിയ ആണവ നിലയം നിർമിക്കുന്നു

Web Desk
Posted on November 11, 2019, 1:07 pm

ടെ​​​ഹ്റാ​​​ൻ: ബു​​​ഷേ​​​റി​​​ൽ പുതിയ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ന്റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ചതായി ഇ​​​റാ​​​ൻ. ​​​ റ​​​ഷ്യ​​​യുടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 2011ൽ ​​​ഇ​​​വി​​​ടെ ഒരു ആണവനിലയം നി​​​ർ​​​മി​​​ച്ചിരുന്നു. ബു​​​ഷേ​​​റി​​​ൽ നിർമിക്കുന്ന രൺാമത്തെ ആണവനിലയമാണ് ഇത്. ആണവനിലയത്തില് നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നും പ്രതിവർഷം ഏകദേശം 11 മില്യൺ ബാരൽ എണ്ണ ലാഭിക്കാനാവുമെന്നും അധികൃതർ പറയുന്നു.
മൂ​​​ന്നാ​​​മ​​​തൊരു നി​​​ല​​​യം കൂ​​​ടി നി​​​ർ​​​മി​​​ക്കാ​​​ൻ പ​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നും അധികൃതര്‍ വ്യക്തമാക്കി. ഫോ​​​ർ​​​ഡോ ഭൂ​​​ഗ​​​ർ​​​ഭ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ൽ യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണം ഇറാൻ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചിരുന്നു. ഇ​​​റാ​​​നും വ​​​ൻ​​​ശ​​​ക്തി​​​ക​​​ളും ചേ​​​ർ​​​ന്ന് ഒ​​​പ്പു​​​വ​​​ച്ച ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ പ്ര​​​കാ​​​രം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഒ​​​ന്നൊ​​​ന്നാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഈ ക​​​രാ​​​റി​​​ൽനി​​​ന്ന് യുഎസ് പി​​​ൻ​​​വാ​​​ങ്ങു​​​ക​​​യും ഇ​​​റാ​​​ന്റെ എ​​​ണ്ണ​​​വി​​​ല്പ​​​ന​​​യ്ക്ക് ത​​​ട​​​സം​​​നി​​​ൽ​​​ക്കു​​​ക​​​യും ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തിരുന്നു. നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നില്ല. ഈ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പഴയ പ​​​ദ്ധ​​​തി​​​ക​​​ൾ ഇറാൻ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.