ഇറാന്‍ പ്രസിഡന്റ് യുഎന്‍ജിഎയില്‍ പങ്കെടുത്തേക്കില്ല

Web Desk
Posted on September 18, 2019, 6:26 pm

ടെഹാരാന്‍: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭ പൊതു സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പങ്കെടുത്തേക്കില്ല. റുഹാനിക്ക് അമേരിക്ക ഇതുവരെ വിസ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കുന്നത്.

സെപ്തംബര്‍ 20ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫും 23ന് ഹസന്‍ റുഹാനിയും ന്യൂയോര്‍ക്കിലേയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ ഇവര്‍ക്ക് വിസ അനുവദിച്ചില്ലെങ്കില്‍ യാത്ര റദ്ദാക്കേണ്ടി വരുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇറാന്‍ വിഷയം പരിഹരിക്കുന്നതില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.