റൂഹാനി-മോഡി ചർച്ച: എണ്ണ, പ്രകൃതി വാതകം, ചബഹാർ അജണ്ടയിൽ

Web Desk
Posted on February 17, 2018, 1:13 pm

ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കു മുന്നോടിയായി മൂന്ന് ദിവസത്തെ സന്ദര്ശനത്തിനാണ് റൂഹാനി ഇന്ത്യയിൽ എത്തിയത്.

‘ഇ​റാ​നി​ൽ എ​ണ്ണ​യു​ടെ​യും പ്ര​കൃതി​വാ​ത​ക​ത്തിന്റെയും വി​പു​ല​മാ​യ ശേ​ഖ​ര​മു​ണ്ട്. ഇ​ത്​ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കും അ​ഭി​വൃ​ദ്ധി​ക്കും പ​ങ്കു​വെ​ക്കാ​ൻ ത​യാ​റാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ഇ​ന്ത്യ​യും വി​സ​നി​യ​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. ഇൗ ​നൂ​റ്റാ​ണ്ട്​ ഏ​ഷ്യ​യു​ടേ​താ​ണ്. അ​തു​കൊ​ണ്ടു​ത​​ന്നെ ന്യൂ​ഡ​ൽ​ഹി​ക്കും തെ​ഹ്​​റാ​നും ഇ​തി​ൽ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കാ​നു​ണ്ട്​.

ഇ​ന്ത്യ​ക്ക്​ ട്രാ​ൻ​സി​റ്റ്​ റൂ​ട്ടാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തെ​ക്ക​ൻ ഇ​റാ​നി​ലെ ച​ബ​ഹാ​ർ തു​റ​മു​ഖം തു​റ​ക്കും​. ഇ​തി​ലൂ​ടെ ഇ​ന്ത്യ​ൻ​ക​പ്പ​ലു​ക​ൾ​ക്ക്​ വേഗത്തിൽ  ഇ​റാ​നി​ലും അ​ഫ്​​ഗാ​നി​സ്​​താ​നി​ലും എ​ത്താനാകും.
ഇറാനിലേയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിൽ പരസ്പരം സൗഹൃദ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നു.അത് നൂറ്റാണ്ടുകളിളുടെ ബന്ധമാണ്. സാംസ്കാരികവും സാമ്പത്തികവുമായുള്ള മേഖലകളിൽ അത് പ്രതിഫലിക്കുന്നുണ്ട്”, റൂഹാനി വ്യക്തമാക്കി.