28 March 2024, Thursday

Related news

January 18, 2024
January 17, 2024
August 27, 2023
August 3, 2023
May 20, 2023
May 16, 2023
February 27, 2023
January 8, 2023
January 3, 2023
January 3, 2023

നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് ആവര്‍ത്തിച്ച് ഇറാന്‍

Janayugom Webdesk
June 10, 2022 2:26 pm

നബിവിരുദ്ധ പ്രസ്താവന ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചെന്ന് ആവര്‍ത്തിച്ച് ഇറാന്‍. മതനിന്ദ നടത്തുന്നവര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഇന്ത്യ അറിയിച്ചതായി ഇറാന്റെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് ഇത് ചര്‍ച്ച ആയില്ല എന്ന് വിദേശകാര്യവക്താവ് വിശദീകരിച്ചത്. ഇറാന്റെ പ്രസ്താവന വൈകിട്ട് വിദേശകാര്യമന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇറാന്‍ സര്‍ക്കാരിന്റെ ഔഗ്യോഗിക വെബ്‌സൈറ്റില്‍ ഈ പ്രസ്താവന ആവര്‍ത്തിച്ചു.

മന്ത്രി ഹൂസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്റെ ട്വീറ്റിലും ഇന്ത്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നറിയിച്ചു. എല്ലാ മതങ്ങളെയും ബഹുമാനിക്കണം എന്നാണ് രണ്ടു രാജ്യങ്ങളുടെയും നിലപാടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറയുന്നു. ബിജെപി നേതാക്കളുടെ പരാമര്‍ശം ഇന്ത്യയുടെ നിലപാടല്ല എന്ന് വിദേശകാര്യ വക്താവ് ഇന്നലെ വിശദീകരിച്ചിരുന്നു. വിദേശകാര്യരംഗത്ത് വന്‍ തിരിച്ചടിയായ സാഹചര്യത്തില്‍ വിഷയം തണുപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടരുകയാണ്. ഇതിനിടെ വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 30 ആയി.

Eng­lish sum­ma­ry; Iran reit­er­ates anti-Nabi state­ment in talks with India

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.