18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 15, 2024
April 7, 2024
January 18, 2024
January 17, 2024
August 27, 2023
August 3, 2023

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ ആദ്യ വധശിക്ഷ വിധിച്ച് ഇറാന്‍

Janayugom Webdesk
ടെഹ്റാന്‍
November 15, 2022 12:14 pm

ഹിജാബ് വിരുദ്ധ പ്ര­തിഷേധങ്ങളില്‍ ഇറാന്‍ ആദ്യ വധശിക്ഷ നടപ്പിലാക്കി. മഹ്സ ആമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ 300 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ വിധിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ കെട്ടിടത്തിന് തീവയ്ക്കല്‍, ഗൂഢാ­ലോചന, അനധികൃതമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഷേധക്കാരിലൊരാളെ ടെഹ്റാന്‍ കോടതി തൂക്കിക്കൊന്നത്. 

ടെഹ്റാനിലെ തന്നെ മറ്റൊരു കോടതി സംഘം ചേര്‍ന്നതിനും ഗൂഢാലോചനക്കുറ്റം ചുമത്തിയും ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടതിനും അഞ്ച് മുതല്‍ പത്ത് വരെ വര്‍ഷം തടവ്ശിക്ഷ ചുമത്തി അഞ്ച് പേരെ ജയിലിലടച്ചു. നോര്‍വേ ആ­സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് 20ഒ‌ാളം പേര്‍ക്കെതിരെ ഇറാനില്‍ വധശിക്ഷക്കുറ്റം ചുമത്തിക്കഴിഞ്ഞു. അതിനിടെ, പ്രതിഷേധങ്ങള്‍ ഭരണകൂടം ശക്തമായി അടിച്ചമര്‍ത്തുന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ ഇറാനെതിരെ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി.

Eng­lish Summary:Iran sen­tences first death penal­ty to anti-hijab protests
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.