അമേരിക്കയ്ക്ക് കർശന താക്കീതുമായി ഇറാൻ. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാഖിലെ രണ്ട് സൈനിക താവളങ്ങളിലേയ്ക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി.
എന്നാൽ അമേരിക്കയെ പിന്തുണച്ചാല്‍ ഗൾഫിനെ ഉൾപ്പെടെ ആക്രമിക്കുമെന്നാണ് ഇറാന്റ ഭീക്ഷണി. യുഎഇ അടക്കമുള്ള ദുബായിലെ നഗരങ്ങളെ പോലും തകർക്കുമെന്നാണ് ഇറാൻ ഭീക്ഷണി മുഴക്കുന്നത്. ഇതോടെ ഗള്‍ഫ് മേഖലയും യുദ്ധ ഭീതിയിലാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയെ സഹായിക്കുന്നത് സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളാണ്.
പശ്ചിമേഷ്യയില്‍ നിന്ന് അമേരിക്കൻ സൈനികരെ മുഴുവൻ ഓടിക്കുവാനാണ് ഇറാന്റെ പദ്ധതി. ഇതിനു വേണ്ടിയാണ് കൂടുതൽ ഭീക്ഷണിയുമായി എത്തുന്നത്. ഇറാന്റെ റവലൂഷ്യണറി ഗാർഡ്സ് ആണ് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്രയേലിനെ ആക്രമിക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നുണ്ട്.
ഇറാനതിരായ നീക്കങ്ങളിൽ സൈനികമായി സഹായിക്കുന്നവരെ എല്ലാം ആക്രമിക്കുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഭീകര ആർമിയ്ക്ക് സൈനിക താവളമൊരുക്കുന്ന അമേരിക്കൻ അനുകൂല രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.