ഡൽഹി കലാപത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇറാൻ അംബാസിഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ മുസ്‌ലിങ്ങൾക്ക് നേരെയുള്ള സംഘടിത ആക്രമണം എന്നാണ് ഡൽഹി കലാപത്തെ അപലപിച്ചുകൊണ്ടുള്ള ട്വീറ്റിൽ ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് സാരിഫ് അഭിപ്രായപ്പെട്ടത്. നൂറ്റാണ്ടുകളായി ഇറാൻ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തണമെന്നും ആക്രമണങ്ങൾ തടയണമെന്നും ഇന്ത്യൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. സമാധാനപരമായ ചർച്ചകളും നിയമവാഴ്ചയുമാണ് മുന്നോട്ടുള്ള വഴിയെന്നും ജാവേദ് സാരിഫ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യ ഇറാൻ അംബാസിഡർ അലി ചെങ്ങേനിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇറാൻ അഭിപ്രായപ്രകടനം നടത്തിയതിലുള്ള പ്രതിഷേധവും ഇന്ത്യ ഇറാൻ അംബാസിഡറെ അറിയിച്ചു.
ENGLISH SUMMARY: Iran’s ambassador in Delhi protests
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.