June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

യുക്രൈന്‍ വിമാനം തകര്‍ത്ത സംഭവം: ഉത്തരവാദികളെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍

By Janayugom Webdesk
January 14, 2020

യുക്രൈന്‍ വിമാനം ആക്രമിച്ച സംഭവത്തില്‍ ഉത്തരവാദികളുടെ അറസ്റ്റ് സ്ഥിരീകരിച്ചതായി ഇറാന്റെ വെളിപ്പെടുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട് 30 ഓളം പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.

ഇറാനിലെ നീതിന്യായ വിഭാഗമാണ്​ അറസ്​റ്റ്​ വിവരം പുറത്തു വിട്ടത്​. എന്നാല്‍ അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമിച്ചവരെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് വന്നത്.

ബുധനാഴ്​ചയാണ്​ തെഹ്​റാനില്‍ നിന്ന്​ കീവിലേക്ക്​ 176 പേരുമായി തിരിച്ച ജെറ്റ്​ വിമാനത്തെ യുദ്ധവിമാനമാണെന്ന്​ കരുതി ഇറാന്‍ സൈന്യം വെടിവെച്ചിട്ടത്​. സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്റെ ആദ്യ വിശദീകരണം. എന്നാല്‍ പിന്നീടാണ് വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ സമ്മതിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.