കാപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ തുടരാനാവില്ലെന്ന് വ്യക്തമാക്കി സ്പോർട്സ് താരം ഇറാൻ വിട്ടു. ഇറാനു വേണ്ടി ഒളിമ്ബിക് മെഡൽ നേടിയ ഏക വനിതയായ കിമിയ അലിസാദേഹാണ് രാജ്യംവിട്ടത്. ഹോളണ്ടിലേക്കാണ് അവർ പോയതെന്നാണ് വിവരം.
നുണകളും കാപട്യവും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തിൽ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് അവർ സാമൂഹികമാധ്യമത്തിലൂടെയാണ് അറിയിച്ചത്. ഇറാന്റെ മിസൈൽ അബദ്ധത്തിൽ യുക്രൈൻ വിമാനം തകർത്തതിനെത്തുടർന്ന് രാജ്യമാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അലിസാദേഹിന്റെ പലായനം.
തന്റെ വിജയം രാഷ്ട്രീയനേട്ടത്തിനായി അധികൃതർ ഉപയോഗിക്കുകയായിരുന്നെന്ന് അവർ ആരോപിച്ചു. ‘ഇറാനിൽ അടിച്ചമർത്തപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളിൽ ഒരാളാണ് ഞാൻ. അവർ ഏതു വസ്ത്രം ധരിക്കാൻ പറയുന്നോ അത് ഞാൻ ധരിക്കുന്നു. അവർ പറഞ്ഞുതരുന്നത് ആവർത്തിക്കുക മാത്രം ചെയ്യുന്നു. സ്വന്തമായി അഭിപ്രായം പറയാൻപോലും പറ്റില്ല. ഞങ്ങൾ വെറും ഉപകരണങ്ങൾ മാത്രമാണെ‘ന്ന് അലിസാദേഹ് വ്യക്തമാക്കി. 2016 റിയോ ഒളിമ്ബിക്സിൽ തയ്ക്കോണ്ടോയിലാണ് അലിസാദേഹ് വെങ്കലമെഡൽ നേടിയത്.
English Summary: Iran’s only female Olympic medalist defected to Europe
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.