ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദൂഷകനെ പോലെ പെരുമാറുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമയ്നി. ഇറാൻ ജനതയെ പിന്തുണയ്ക്കുന്നുവെന്ന് നടിക്കുന്ന ട്രംപ് അവരുടെ മുതുകിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എട്ട് വർഷത്തിനിടെ ആദ്യമായി അദ്ദേഹം നടത്തിയ വെള്ളിയാഴ്ച പ്രഭാഷണത്തിലായിരുന്നു ഈ പരാമർശങ്ങള്‍.
ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇറാൻ ജനത പിന്തുണയ്ക്കുന്നുവെന്നതിന്റെ തെളിവാണ് ഇറാന്റെ ഉയർന്ന സൈനികോദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങിൽ തടിച്ചുകൂടിയ വൻ ജനാവലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്ക നടത്തിയ ഭീരുത്വപരമായ കൊലപാതകത്തിലൂടെ ഐഎസിനെ പോരാടാനുള്ള ശക്തനായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരമായി ഇറാഖിലെ നിരവധി അമേരിക്കൻ സൈനികത്താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. എന്നാൽ ഇതിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതിശക്തിമാൻ എന്ന അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് തങ്ങളുടെ നടപടിയിലൂടെ കുറച്ച് മങ്ങലേല്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയെ പശ്ചിമേഷ്യയിൽ നിന്ന് പുറന്തള്ളിയാണ് തങ്ങൾ യഥാർത്ഥ ശിക്ഷ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉക്രൈൻ വിമാനത്തിന് നേരെയുണ്ടായ ആക്രമണം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെ ശത്രുക്കളെ ഇത് ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇറാനെ അവരുടെ കാൽക്കലെത്തിക്കാൻ പാശ്ചാത്യരാജ്യങ്ങൾക്കാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങൾ ചർച്ചയ്ക്ക് തയാറാണെന്ന് വെളിപ്പെടുത്തിയ ഖൊമെയ്നി അത് പക്ഷേ അമേരിക്കയുമായി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Iran’s supreme leader calls Trump ‘clown’ in rare Friday sermon
Ayatollah Ali Khamenei lashes out at west after tumultuous few weeks in Middle East
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.