ഇസ്രയേലിന്റെ വധ ഭീഷണിക്കിടയിൽ ഇറാന്റെ പരമോന്നത നേതാവിനെ ഉടനെ തെരഞ്ഞെടുക്കണമെന്ന നിർദേശവുമായി ആയത്തുല്ല അലി ഖമനയി.
ഇതിനായി പേരുകൾ മുന്നോട്ട് വെച്ച് പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ പട്ടികയിൽ മകൻ മോജ്തബയെ ഒഴിവാക്കിയിട്ടുമുണ്ട്.
പിൻഗാമികളുടെ പട്ടികയിൽ മൂന്നു പുരോഹിതന്മാരുണ്ടെന്നാണ് സൂചനയെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ മകൻ മോജ്തബ ഖമനയിയുടെ പിൻഗാമിയാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതിനെ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
മേഖലയിൽ നിലവിൽ സംഘർഷ സാഹചര്യം തുടരുന്നതിനാൽ 86 വയസ്സുകാരനായ ഖമനയി ബങ്കറിൽ അഭയം തേടിയിരിക്കുകയാണ്.
സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും. നീണ്ടുനിൽക്കുന്ന ചർച്ചകള്‍ക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തെരഞ്ഞെടുക്കുക. എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.