October 1, 2022 Saturday

Related news

August 30, 2022
September 12, 2021
July 20, 2021
July 18, 2021
July 13, 2021
April 25, 2021
March 8, 2021
February 16, 2020
January 27, 2020
January 21, 2020

ഇറാഖില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം: 82 മരണം

Janayugom Webdesk
ബാഗ്ദാദ്
April 25, 2021 9:45 pm

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ദിയാല ബ്രിഡ്ജ് പ്രദേശത്തെ ഇബ്നു ഖത്തീബ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 82 മരണം. 110 പേര്‍ക്ക് പരിക്കേറ്റു. കോവിഡ് രോഗികളെ പാർപ്പിക്കാൻ സജ്ജമാക്കിയ ആശുപത്രിയിലാണ് അപകടം.
കൊറോണയെത്തുടര്‍ന്ന് ശ്വസനബുദ്ധിമുട്ടുണ്ടാകുന്ന രോഗികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലെ ഐസിയുവിലാണ് തീപടര്‍ന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന 90 പേ­രെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഇറാഖ് പ്രസിഡന്റ് മുസ്തഫ അല്‍ ഖദിമി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
തീപിടുത്തത്തിൽ പരുക്കേറ്റവരെ രക്ഷപ്പെടുത്തി നിരവധി ആംബുലൻസുകളില്‍ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേല്‍ക്കാത്ത രോഗികളേയും ആശുപത്രിയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയില്‍ ഇതിനോടകം തന്നെ ഇറാഖിലെ ആരോഗ്യ സംവിധാനം തകര്‍ന്നിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. മരണസംഖ്യ 15,000 കടന്നു.

eng­lish sum­ma­ry;  iraq hos­pi­tal fire: 82 death

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.