ഇറാഖിലെ യു.എസ് എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ തീരുമാനം

Web Desk
Posted on May 16, 2019, 11:54 am

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാഖിലെ യു.എസ് എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം. അടിയന്തര സാഹചര്യത്തില്‍ എംബസിയില്‍ ഉണ്ടാകേണ്ട ജീവനക്കാര്‍ ഒഴികെ മറ്റുള്ള

വര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ എംബസിയില്‍ നിന്ന് ഒഴിഞ്ഞു തുടങ്ങി.

ബാഗ്ദാദിലെ യു.എസ് എംബസിയിലേയും ഇര്‍ബിലെ കോണ്‍സുലേറ്റിലേയും അടിയന്തര സാഹചര്യത്തില്‍ അതത് കാര്യാലയങ്ങളില്‍ ഉണ്ടാകേണ്ടവര്‍ ഒഴികെ മറ്റുള്ളവര്‍ എത്രയും വേഗം ഇറാഖ് വിടണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും കാര്യാലയങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.