October 1, 2022 Saturday

Related news

August 30, 2022
September 12, 2021
July 20, 2021
July 18, 2021
July 13, 2021
April 25, 2021
March 8, 2021
February 16, 2020
January 27, 2020
January 21, 2020

ഇറാഖ് എന്നും ഹൃദയത്തിലുണ്ടാകും; ചരിത്രയാത്രയ്ക്ക് ശേഷം മാർപാപ്പ മടങ്ങി

Janayugom Webdesk
എർബിൽ:
March 8, 2021 7:20 pm

ഇറാഖ് എന്നും ഹൃദയത്തിലുണ്ടാകും. നിങ്ങളൊപ്പമുണ്ടായിരുന്ന സമയം കേട്ടത് സങ്കടത്തിന്റെയും നഷ്ടപ്പെടലുകളുടേയും ശബ്ദങ്ങളായിരുന്നു. അതിനൊപ്പം പ്രതീക്ഷയുടേയും സമാശ്വസിപ്പക്കലിന്റെയും ശബ്ദം കേട്ടുവെന്നും ഇറാഖിലെ യാത്രയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കുർദ്ദിസ്ഥാൻ തലസ്ഥാനമായ എർബിലിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ നടന്ന ഖുർബാനയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം പേർ പങ്കെടുത്തു. ഭാവി സമാധാനത്തോടൊപ്പമാകുമെന്നും വ്യത്യസ്ത മതവിഭാഗങ്ങൾ ഒന്നിച്ച് ജീവിക്കുന്ന ഇടങ്ങളിൽ പരസ്പര സാഹോദര്യത്തോടെ ജീവിക്കാൻ കഴിയണമെന്നും സാഹോദര്യവും സഹാനുഭൂതിയുമാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യമെന്നും മാർപ്പാപ്പ പറഞ്ഞു.

പരിപാടികൾ അവസാനിക്കുന്നതോടെ റോമിലേക്ക് മടങ്ങുകയാണെങ്കിലും ഇറാഖ് ഹൃദയത്തിൽ എന്നും അവശേഷിക്കുമെന്ന് മാർപാപ്പ പറഞ്ഞു. സമാ‍ധാനം പുലരുന്ന ലോകത്തിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കണം. കൈ ചെളിയാക്കിയാണെങ്കിലും ഹൃദയം ശുദ്ധമാക്കി വിശുദ്ധിയോടെ ജീവിക്കണം. രൂപത്തിലും ഭാവത്തിലുമല്ല, ഉത്തരവാദിത്വബോധം തോന്നുമ്പോഴാണ് മറ്റുള്ളവരുടെ വേദനകൾ അറിയാൻ സാധിക്കുന്നതെന്നും അങ്ങനെ കണ്ണീരൊപ്പണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു.

മൂസിൽ നഗരത്തിലെ ക്രിസ്ത്യൻ മേഖലകൾ, പ്രധാന ആരാധനാലങ്ങൾ എന്നിവിടങ്ങളിൽ മാർപാപ്പ സന്ദർശിച്ചു. യുദ്ധത്തിൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചു. യുദ്ധം തകർത്ത അവശിഷ്​ടനഗരിയിൽ തകർക്കപ്പെട്ട ആരാധനാലങ്ങളും ഛേദിക്കപ്പെട്ട കന്യാമറിയത്തിന്റെ പ്രതിമകളും മാർപാപ്പയെ ഏറെ വേദനിപ്പിച്ചതായി പറഞ്ഞു.

മൊസൂൾ വിട്ടുപോയ എല്ലാ ക്രിസ്തുമത വിശ്വാസികൾക്കും സമാധാനത്തോടെ തിരിച്ചുവരാമെന്ന് മൊസൂ‍ൾ ഭരണാധികാരികൾ അറിയിച്ചു. കുർദ്ദിസ്ഥാൻ എന്നും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരാണെന്നും ക്രിസ്ത്യാനികൾ എന്നും കുർദ്ദിസ്ഥാൻ ജനവിഭാഗത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി അവശേഷിക്കുമെന്നും പ്രസിഡന്റ് നെജിർവാൻ ബർസാനി പോപ്പിനെ അറിയിച്ചു. ഒലീവ് ചില്ലകൾ ഉയർത്തിയും പരമ്പരാഗത വേഷം ധരിച്ചുമെത്തിയാ‍ണ് കുർദ്ദുകൾ മാർപാപ്പയെ വരവേറ്റത്. എർബിലിലെ പ്രധാന തെരുവുകളായ ഗുലാൻ സ്​ട്രീറ്റ്, 60 മീറ്റർ അങ്കാവ എന്നിവിടങ്ങളും മാർപാപ്പ സന്ദർശിച്ചു.

ENGLISH SUMMARY; Iraq will always be in the heart; The pope returned after a his­toric trip

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.