ഡബ്ലിന്‍(അയര്‍ലന്‍ഡ്): അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കർശന തീരുമാനമെടുത്ത് അയർലൻഡ്. 2030ഓടോ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പന പൂര്‍ണമായി നിരോധിക്കാനുള്ള നടപടികളിലേക്കാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഇതിനായുള്ള കരട് നിയമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. 2020ല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്ന് നേരത്തെ കാലാവസ്ഥ വിഭാഗ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉയര്‍ന്ന വില താങ്ങാന്‍ സാധിക്കാത്തവരെ സഹായിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് മന്ത്രി വിശദമാക്കുന്നത്.ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംവിധാനങ്ങള്‍ രാജ്യത്ത് ഇരട്ടിയാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്‍ വില്‍പന 608 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതില്‍ ഫോസില്‍ ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങളില്‍ കാര്യമായ കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിലും ആഗോളതാപനത്തിലും ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക് വ്യക്തമാണ്. 2050ല്‍ കാര്‍ബണ്‍ ന്യൂട്രെല്‍ ആയി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് അയര്‍ലന്‍ഡ്. സൊസൈറ്റ് ഓഫ് ദ ഐറിഷ് മോട്ടോര്‍ ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതില്‍ 47 ശതമാനം ഡീസല്‍, 41 ശതമാനം പെട്രോള്‍, 9 ശതമാനം ഹൈബ്രിഡ് വാഹനങ്ങള്‍ ‚3 ശതമാനം ഇലക്ട്രിക്, 1 ശതമാനം പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളാണ്. 117000 പുതിയ കാറുകളാണ് 2019ല്‍ അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
you may also like this video
English summary: ireland to ban new petrol diesel vehicle from 2030
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.