പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54)അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടലില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ഇദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. പാന്‍സിംഗ് തോമര്‍ എന്ന ചിത്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. കൂടുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഹിന്ദി നടന്‍ എന്ന ഖ്യാതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. 2011 രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.
ഓസ്കാര്‍ ചിത്രമായ സ്ലംഡോഗ് മില്യനെയറില്‍ ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷം കൈകാര്യം ചെയ്തു. മഖ്ബൂല്‍(2004), പാന്‍സിംഗ് തോമര്‍(2011), ദി ലഞ്ച് ബോക്സ്(2013), ഹൈദര്‍(2014), ഗണ്‍ഡേ(2014), പികു(2015), തല്‍വാര്‍(2015), ഹിന്ദി മീഡിയം(2017) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയ വേഷങ്ങളിള്‍ തിളങ്ങി.
Updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.