സ്റ്റോക്സ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ മറ്റാർക്കും തോൽപ്പിനാകില്ല: ഇർഫാൻ പത്താൻ

Web Desk

ബറോഡ

Posted on July 23, 2020, 10:01 pm

ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ പുകഴ്ത്തി മുൻ ഇന്ത്യ­ൻ താരം ഇർഫാൻ പത്താൻ. സ്റ്റോക്സി­നെപ്പോലൊരു ഓൾറൗണ്ടറെയാണ് ടീം ഇന്ത്യക്കു വേണ്ടതെന്നു ഇർഫാൻ അഭിപ്രായപ്പെട്ടു. അതുപോലെയൊരു ഓൾറൗണ്ടർ ടീമിലുണ്ടെങ്കിൽ ഇ­ന്ത്യയെ ആർക്കും തോ­ൽപ്പിക്കാനാവില്ലെന്നും ഇർഫാൻ ചൂണ്ടിക്കാട്ടി.

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച പ്രകടനമാണ് സ്റ്റോക്സ് കാഴ്ചവച്ചത്. സ്റ്റോക്സിന്റെ മിന്നുന്ന പ്രകടനമാണ് മഴ മൂലം ഒരു ദിവസം പൂർണമായും നഷ്ടമായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസിനുമേൽ ഇംഗ്ലണ്ടിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ 176 റൺസടിച്ച് ടോപ് സ്കോററായ സ്റ്റോക്സ് രണ്ടാം ഇ­ന്നിംഗ്സിൽ 57 പന്തിൽ പുറത്താകാതെ 78 റൺസടിച്ചു.

ടീം ഇന്ത്യയിലേക്കു സ്റ്റോക്സിനെപ്പോലെ എല്ലാം തികഞ്ഞ ഒരു റൗണ്ടർ വരികയാണെങ്കിൽ എതിർ ടീമുകളുടെ കാര്യം അവതാളത്തിലാവും. ലോകത്തെവിടെ വച്ച് മത്സരം സംഘടിപ്പിച്ചാലും അപ്പോൾ ഇ­ന്ത്യയെ കീഴടക്കാൻ ഒരു ടീമിനും സാധിക്കില്ലെന്നും ഇർഫാൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു. വിൻഡീസിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ സ്റ്റോക്സ് ബാറ്റിങ് റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.

Eng­lish sum­ma­ry: Irfan pathan About ben stokes

You may also like this video: