24 April 2024, Wednesday

പൂഞ്ഞാറില്‍ പെണ്‍കുട്ടി വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

Janayugom Webdesk
കോട്ടയം
August 27, 2021 11:57 am

പൂഞ്ഞാറില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂഞ്ഞാര്‍ മണിയംകുന്ന് നെടുമറ്റത്തില്‍ രവീന്ദ്രന്റെയും രമണിയുടെയും മകള്‍ വീണ(16)യെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തൊഴിലുറപ്പു തൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് വീണ മരിച്ചുകിടക്കുന്നത് കണ്ടത്. അച്ഛന്‍ രവീന്ദ്രനും വീണയുടെ സഹോദരന്‍ വിഷ്ണുവും ഈ സമയം ബന്ധുവിന്റെ വിവാഹത്തിനു പോയിരുന്നു. പത്താം ക്ലാസ് വിജയിച്ചു പ്ലസ് വണ്‍ പ്രവേശനത്തിനൊരുങ്ങുകയായിരുന്നു .
eng­lish sum­ma­ry; girl found dead under mys­te­ri­ous cir­cum­stances inside the house
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.