അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തി വരുന്ന വിവിധ മോടിപിടിപ്പിക്കലുകള്‍ ഇതിനോടകം വാര്‍ത്തയും വിവാദവും ആയിക്കഴിഞ്ഞു. ഇപ്പോഴിതാ ആഗ്ര പട്ടണത്തിനൊപ്പം യമുനാ നദിയുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂടിയുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യമുനയിലെ ദുര്‍ഗന്ധം ശമിപ്പിക്കാന്‍ ജലം ഒഴിക്കി വിടുകയാണ് യു.പി സര്‍ക്കാര്‍.
ആഗ്രയില്‍ ട്രംപ് സന്ദര്‍ശനം നടത്തുന്നത് മനസ്സില്‍ കണ്ട് യമുനയെ ‘ശുദ്ധീകരിക്കാന്‍’ സെക്കന്‍ഡില്‍ 500 ;ഘന അടി ജലമാണ്ഗം ഗാനഹറില്‍ നിന്ന് ഒഴുക്കിവിടുന്നത്. ഈ ജലം മഥുരയില്‍ ഫെബ്രുവരി 20ന് എത്തും. ആഗ്രയില്‍ 21ന് വൈകുന്നേരമാകുന്നതോടെ എത്തുമെന്നാണ് കരുതുന്നത്.’ വകുപ്പിലെ എന്‍ജിനീയര്‍ ധര്‍മേന്ദര്‍ സിങ് പറഞ്ഞു. ഫെബ്രുവരി 24 വരെ യമുനയിലെ ജലത്തിന്റെ അളവ് ഇതേ രീതിയില്‍ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗന്ധം കുറയ്ക്കാന്‍ ഈ നടപടി ഒരു പരിധിവരെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അരവിന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു. വെള്ളം തുറന്ന് വിട്ടതിലൂടെ നദിയിലെ ഓക്‌സിജന്റെ തോത് വര്‍ധിക്കും. ഇതുമൂലം യമുനയിലെ ജലം കുടിക്കാന്‍ കഴിയുന്നവിധം ശുദ്ധമാകുമെന്ന പ്രതീക്ഷയില്ലെങ്കിലും ദുര്‍ഗന്ധം കുറയുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ENGLISH SUMMARY: irrigation department has released water to yamuna
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.