പി പി ചെറിയാന്‍

ഇര്‍വിംഗ് (ഡാളസ്സ്)

February 20, 2020, 5:27 pm

ഇര്‍വിംഗ് സെന്റ് ജോര്‍ജ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം സമാപിച്ചു 

Janayugom Online

പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്‌സസ്സിലെ ഏക ദേവാലയമായ ഇര്‍വിംഗ്‌സെന്റ് ജോര്‍ജ് പള്ളിയിലെ ഈ വര്‍ഷത്തെ നോമ്പോചരണം ഭക്തി പുരസ്സരം ആചരിച്ചു. മലങ്കര സഭയിലെ പ്രമുഖ അദ്ധ്യാത്മിക പ്രഭാഷകനും, സെന്റ് എഫേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫാക്കല്‍ട്ടി അംഗവുമായ റവ ഫാദര്‍ ഡോ വര്‍ഗീസാണ് ഈ വര്‍ഷത്തെ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്‌സിലെ എല്ലാ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളുടേയും, വൈദികരുടെ സാന്നിധ്യം മൂന്ന് ദിനങ്ങളിലായി നടന്നുവന്ന ധ്യാന യോഗത്തെ അനുഗ്രഹപൂര്‍ണ്ണമാക്കി.

വികാരി ഫാ ജോണ്‍ കുന്നത്ത്‌ശ്ശേരിയുടേയും, ട്രസ്റ്റി, സെക്രട്ടറി, വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവരുടെ സ്തുത്യര്‍ഹ സേവനം ഈ വര്‍ഷത്തെ ധ്യാനത്തെ ദീപ്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവരുന്ന മൂന്ന് നോമ്പാചരണം ഈ വര്‍ഷവും വളരെ ഭംഗിയായി നടത്തുവാന്‍ കഴിഞ്ഞതില്‍ ഡാളസ്സിലെ എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും, സ്‌നേഹവും പ്രോഗ്രാം കണ്‍വീനര്‍ ശ്രീ ചാക്കൊ ഇട്ടി അറിയിച്ചു.