ആതിര വി ശിവൻ

January 08, 2021, 3:34 pm

പ്രായം വെറും അക്കങ്ങൾ എന്നത്‌ പുരുഷന്‌ മാത്രമോ? രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ വിമർശിക്കുന്നവർ അറിയാൻ

Janayugom Online

ഒരു മുത്തശ്ശി ഗദ സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി പ്രേക്ഷകർക്ക് സുപരിചിതയായത്. തലമുടിയിലെ ആ വെളുത്ത നര മാത്രമായുരുന്നു ഈ മുത്തശ്ശിയെ മുത്തശ്ശിയാക്കിയതെന്ന് പ്രേക്ഷകർ പിന്നീട് കണ്ടു.തന്റെ ജീവിത്തിൽ ഓടി നടന്ന് കാര്യങ്ങൾ ചെയ്യുന്ന പ്രക്യതക്കാരിയാണ് രാജിനി, ഇപ്പോഴിതാ തകർപ്പൻ മേക്കോവറിലാണ് താരം.

ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്.

ഹസന്‍ഹാസ് ആണ് സ്റ്റൈലിങ് .എസ് എച്ച് ഡിസൈനര്‍ സ്റ്റിഡിയോ ആണ് കോസ്റ്റ്യൂം .കിരണ്‍ ബ്ലാക്കാണ് മോയ്ക്കപ്പ് .
നീല ജീൻസും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് .
എന്തായാലും ആതിര ജോയ് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

സിനിമ രംഗത്തെ ജനപ്രിയനായ പല നായകന്മാരും പുതു പുത്തൻ മേക്കോവറിൽ എത്താറുണ്ട്. എന്നാൽ അവർക്കൊക്കെ പ്രശംസകൾ ലഭിക്കുമ്പോൾ , വിമർശങ്ങൾ ആണ് രാജിനി ചാണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് നേരിടേണ്ടതായി വരുന്നത് . പ്രായം ആഗ്രഹങ്ങൾക്ക് ഒരു തടസ്സമാണോ? ആശകൾക്കു ആരാണ് പരിധി നിശ്ചയിച്ചത്. കളിയാക്കലുകളും വിമർശനങ്ങളും സ്ത്രീ എന്നതിലോ അതോ മുടി നരച്ചതുകൊണ്ടോ. പ്രായമായ സ്ത്രീകൾ കൊച്ചുമക്കളെയും കളിപ്പിച്ചും നാമം ജപിച്ചും വീട്ടിൽ ഇരിക്കണമെന്നാണോ?

പുതിയ ലുക്ക് ഒരു വിഭാഗം ആളുകൾ എതിർക്കുമ്പോൾ അതിന്റെ പിന്നിൽ എന്ത് ചിന്താബോധമാണെന്ന് മനസിലാകുന്നില്ല . പുരുഷന്മാർക് വയസ്സ് വെറും അക്കങ്ങളിൽ കുറിക്കാം .എന്നാൽ സ്ത്രീക്കോ. തല നരച്ചാൽ അത് പുരുഷന്മാർക്ക് പുത്തൻ ലുക്ക് എന്ന രീതിയിൽ പ്രദർശിപ്പിക്കാം ‚അതെ സ്ഥാനത്തു ഒരു സ്ത്രീ മുതിർന്നാൽ പരിഷ്‌കൃത സമൂഹത്തിന്റെ അടഞ്ഞ ചിന്തകൾ തലപൊക്കും . ഇവിടെയും സ്ഥിതി വിഭിന്നമല്ല.

ഒരുപാടു സിനിമകളിൽ അഭിനയിച്ചില്ല എങ്കിൽ തന്നെയും രാജിനി ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് .സോഷ്യൽ മീഡിയകളിൽ ഒക്കെ തന്നെ വയറൽ ആയ ചിത്രങ്ങൾക്കു അനവധി നിരവധി കമന്റുകളാണ് ലഭിക്കുന്നത് . എന്നാൽ മോശം കമെന്റുകൾ മാത്രം ഇടുന്ന ഒരു ആളുകളോട് ഒരു ചോദ്യം മാത്രം പ്രായത്തിന്റെ അളവുകോൽ സ്ത്രീക്ക് മാത്രമാണോ.

രാജിനി ചാണ്ടിയേക്കാൾ ഒരു വയസ്‌ കൂടുതലുള്ള മലയാളത്തിലെ സൂപ്പർ താരത്തിന്റെ പുതിയ ലുക്കിന്‌ വൻ വരവേൽപ്പ്‌ കിട്ടിയതിന്‌ തൊട്ടടുത്ത ദിവസം പുറത്തു വന്ന രാജിനി ചാണ്ടിയുടെ ചിതങ്ങൾക്ക്‌ നേരിടേണ്ടി വന്ന കടുത്ത വിമർശനങ്ങൾ മലയാളിയുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പലരും കുറിക്കുന്നുണ്ട്‌.

സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു. ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ ‘ഒരു മുത്തശ്ശി ഗദയിലെ’ രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു. സിനിമക്കു ശേഷം ബിഗ്ബോസ് എന്ന പരിപാടിയിലൂടെയും ജനപ്രീതി നേടി.

Eng­lish sum­ma­ry :Is age just num­bers for men? To know the crit­ics of Raji­ni Chandy’s photoshoot
you may also like this video