ഇന്ത്യയില്‍ സ്വന്തം പ്രവിശ്യ സ്ഥാപിച്ചെന്ന് ഐഎസ്

Web Desk
Posted on May 11, 2019, 10:38 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വന്തം പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഭീകരസംഘടനയായ ഐഎസ്. ഐഎസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘വിലിയാ ഓഫ് ഹിന്ദ്’ എന്നാണ് പുതിയ പ്രവിശ്യയുടെ പേരെന്നും ഐഎസ് അവകാശപ്പെട്ടു. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിലനില്‍പ്പ് അവതാളത്തിലായതോടെയാണ് ഐഎസ് കശ്മീരില്‍ പിടിമുറുക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്ഫാക് അഹമ്മദ് സോഫി എന്ന ഭീകരവാദി കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ഐഎസിലെ അംഗമാണെന്ന് കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവിശ്യ സ്ഥാപിച്ചതായുള്ള ഐഎസ് വാര്‍ത്താ ഏജന്‍സിയുടെ സ്ഥിരീകരണം.
ഐഎസില്‍ ചേരുന്നതിന് മുമ്പ് കശ്മീരിലെ വിവിധ തീവ്രവാദ സംഘടനകളില്‍ സോഫി പ്രവര്‍ത്തിച്ചിരുന്നു. ഷോപ്പിയാന്‍ മേഖലയില്‍ നടന്ന വിവിധ ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് സോഫി ആയിരുന്നുവെന്നും കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

You May Like This