28 March 2024, Thursday

Related news

November 28, 2023
November 26, 2023
November 20, 2023
November 11, 2023
August 1, 2023
June 20, 2023
May 21, 2023
March 6, 2023
February 5, 2023
October 18, 2022

വിപണിയിലുള്ളത് വ്യാജ ജീരകമോ? ദിലീപിന്റെ ഗോഡൗണില്‍ നിന്ന് പിടികൂടിയത് മൂപ്പതിനായിരത്തിലധികം കിലോ വരുന്ന ജീരകം

വ്യാജ ജീരകം നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കളും പിടികൂടി
Janayugom Webdesk
July 1, 2022 9:37 pm

ഗുജറാത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി കേന്ദ്രവുമായ ഉഞ്ജയില്‍ നിന്ന് പിടികൂടിയത് മുപ്പതിനായിരത്തിലധികം വരുന്ന വ്യാജ ജീരകം. 30,260 കിലോഗ്രാം വ്യാജ ജീരകവും അസംസ്‌കൃത വസ്തുക്കളുമാണ് ഫുഡ് ആൻഡ് ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (എഫ്‌ഡിസിഎ) ഉൻജായിലെ ഒരു ഗോഡൗണിൽ നിന്ന് വ്യാഴാഴ്ച പിടിച്ചെടുത്തത്. ജീരകം, പെരുംജീരകം, കടുക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും വലിയ വിപണിയും കയറ്റുമതി കേന്ദ്രവുമാണ് ഉഞ്ജ.
എഫ്‌ഡി‌സി‌എ, ഗാന്ധിനഗർ, പ്രാദേശിക എഫ്‌ഡി‌സി‌എ ഉദ്യോഗസ്ഥർ, ഗുജറാത്ത് പൊലീസ് എന്നിവരുടെ ഫ്‌ളയിംഗ് സ്ക്വാഡ് ദിലീപ് പട്ടേലിന്റെ ഗംഗാപൂർ‑രാംപൂർ റോഡിലെ ഗോഡൗണിൽ റെയ്ഡ് നടത്തിയിരുന്നു.
വ്യാജ ജീരകവും യഥാർത്ഥ ജീരകവും കലർത്തിയാണ് ഇവര്‍ വിപണികളില്‍ എത്തിച്ചിരുന്നതെന്ന് സ്ക്വാഡ് കണ്ടെത്തി.
പെരുംജീരകം, ശർക്കര‑വെള്ളം, ക്രീം നിറമുള്ള പൊടി എന്നിവയുടെ അവശിഷ്ടങ്ങൾ കലർത്തിയാണ് വ്യാജ ജീരകമുണ്ടാക്കിയിരുന്നത്. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Is coun­ter­feit cumin on the mar­ket? More than 30,000 kg of cumin was seized from Dileep­’s godown

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.