നിങ്ങൾക്കറിയാമോ? പൂജയിലും മറ്റും ഉപയോഗിക്കുന്ന അഗർബത്തികൾ ആളെക്കൊല്ലികൾ

Web Desk
Posted on June 27, 2018, 3:03 pm

പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന അഗര്‍ബത്തികള്‍ ആളെക്കൊല്ലികളാണെന്നു പഠനം.

അഗര്‍ബത്തികളില്‍നിന്നുള്ള പുക ലങ് ക്യാന്‍സറിന് കാരണമാകുന്നതായാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

അടച്ചുപൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്ബോള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നത് കൊണ്ട് വലിയ രീതിയിലുള്ള പ്രശ്നം ഉണ്ടാകുന്നില്ല. വായു സഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ ഇവ കത്തിക്കുമ്ബോഴാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.എന്നാല്‍ വായു സഞ്ചാരമുള്ള ഇടത്താണ് അഗര്‍ബത്തികള്‍ കത്തിച്ചു വെയ്ക്കുന്നതെങ്കിലും കുട്ടികളെ ഇവയുടെ അടുത്ത്‌നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തണം. കാരണം അഗര്‍ബത്തികളില്‍നിന്ന് വരുന്ന പുക കുട്ടികളെ പെട്ടെന്ന് രോഗികളാക്കും.

ചാര്‍ക്കോള്‍ കൊണ്ടാണ് അഗര്‍ബത്തികള്‍ ഉണ്ടാക്കുന്നത്. ഇത് കത്തുമ്ബോള്‍ പുറത്തുവരുന്നത് അപകടകാരികളായ വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് പര്‍ട്ടിക്കുലേറ്റ് മാറ്ററും സള്‍ഫര്‍ ഡയോക്‌സൈഡ്, ഫോര്‍മാള്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്‌സ് പോലുള്ള വാതകങ്ങളുമാണ്.

ചന്ദനത്തിരിയില്‍ വരുന്ന എമിഷന്‍ മാരക വിഷമുള്ളതാണ്. ഇത് സെല്ലുകളിലും ഡിഎന്‍എയില്‍ പോലും മാറ്റങ്ങള്‍ വരുത്തും. ചന്ദനത്തിരിയില്‍ നിന്നുള്ള പുക മൂലം ത്വക്ക് അലര്‍ജിയും ചൊറിച്ചിലുമുണ്ടാക്കാന്‍ സാധ്യതയുണ്ട്.ദക്ഷിണ ചൈനയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയുടെ പഠനം പറയുന്നത് ഗര്‍ഭിണികള്‍ ചന്ദനത്തിരിയുടെ സുഗന്ധം ശ്വസിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിന് ലുക്കീമിയ വരാനുള്ള സാധ്യത കൂടുതലാണ്.