Friday
06 Dec 2019

വനിതാഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത് വിവേചനമല്ലേ,കേസ് കോടതിയില്‍

By: Web Desk | Wednesday 24 July 2019 9:45 AM IST


കൊച്ചി : വനിതാഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുന്നത് വിവേചനമല്ലേ, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ വനിതാ ഹോസ്റ്റല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വിദ്യാര്‍ത്ഥിനികള്‍. വൈകുന്നേരം ആറു മുതല്‍ രാത്രി പത്തു വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ഹോസ്റ്റലിലെ നിര്‍ദേശം. ഇതിനെയാണ് വിദ്യാര്‍ത്ഥിനികള്‍ ചോദ്യം ചെയ്ത് രംഗത്ത് വന്നത്. കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിന്‍ നല്‍കിയ ഹര്‍ ജിയില്‍ കോടതി എതിര്‍കക്ഷികളുടെ വിശദീകരണം തേടി. പഠനസഹായിയായ ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
വൈകുന്നേരം ഹോസ്റ്റലിലെ ഫോണ്‍ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണം. അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹര്‍ജിയില്‍ എടുത്ത് പറയുന്നുണ്ട്.