Web Desk

കണ്ണൂർ

August 17, 2021, 5:25 pm

ഐഎസ്‌ അനുകൂല പ്രചാരണം; കണ്ണൂരിൽ രണ്ട്‌ യുവതികൾ പിടിയിൽ

Janayugom Online

നവമാധ്യമങ്ങളിൽ ഐ എസ്‌ അനുകൂല പ്രചാരണം നടത്തിയതിന്‌ കണ്ണൂരിൽ രണ്ട്‌ യുവതികൾ പിടിയിൽ. ഷിഫാ ഹാരിസ്‌, മിസ്‌ഹ സിദ്ധിഖ്‌ എന്നിവരെയാണ്‌ എൻഐഎ സംഘം അറസ്റ്റ്‌ ചെയ്‌തത്‌. ഇവർക്ക്‌ ഐഎസ്‌ ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു.

മാസങ്ങളായി യുവതികൾ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുമായി ബന്ധമുള്ള ഒരാളെ ഈ മാസം ആദ്യം മംഗലാപുരത്ത്‌ നിന്ന്‌ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന്‌ ലഭിച്ച വിവരങ്ങളെ തുടർന്നാണ്‌ യുവതികളുടെ അറസ്റ്റ്‌.

നവമാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഐഎസിനായി ഇവർ ആശയ പ്രചാരണം നടത്തി എന്നാണ്‌ എൻഐഎയുടെ വാദം.

Eng­lish sum­ma­ry; IS lat­est updation

You may also like this video;