Web Desk

ഹസാക്ക

March 31, 2020, 9:53 am

ഐ എസ് തീവ്രവാദികള്‍ ജയില്‍ ചാടി

Janayugom Online

സിറിയയില്‍ ഐ എസ് തീവ്രവാദികള്‍ ജയില്‍ ചാടി. സിറിയയില്‍ ജയിലിലെ ആഭ്യന്തര കലാപത്തിന് പിന്നാലെയാണ് വടക്ക് കിഴക്കന്‍ പട്ടണമായ ഹസാക്കയിലെ ഗെഹ്റാന്‍ ജയിലില്‍ നിന്ന് ഇവര്‍ കടന്ന് കളഞ്ഞത്. 12,000ത്തോളം തടവുകാരില്‍ എത്രപേര്‍ രക്ഷപ്പെട്ടു എന്ന കാര്യത്തില്‍ ഇത് വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഖുര്‍ദിഷ്, അമേരിക്കന്‍ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഖുര്‍ദിഷ് സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്) യുടെ നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കന്‍ സിറിയയിലെ ഏറ്റവും വലിയ ജയിലായ ഗെഹ്റാന്‍ ജയിലില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഭിത്തി തുരന്നും വാതിലുകള്‍ തകര്‍ത്തുമാണ് തടവുകാര്‍ രക്ഷപ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി എസ്ഡിഎഫ് പ്രസ് ഓഫീസ് തലവന്‍ മുസ്തഫ അലി മാധ്യമങ്ങളെ അറിയിച്ചു. കലാപത്തിന് ശേഷവും ജയിലിനുള്ളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: IS ter­ror­ist jumped into jail.

you may also like this video;