December 3, 2022 Saturday

Related news

November 21, 2022
October 29, 2022
September 23, 2022
August 11, 2022
June 29, 2022
June 17, 2022
June 7, 2022
June 2, 2022
May 20, 2022
May 17, 2022

ഐഎസ് മ​ല​യാ​ളി​ക​ൾ തിരിച്ചെത്താന്‍ സാധ്യത:പരിശോധന ശക്തമാക്കി തീരദേശ പൊലീസ്

Janayugom Webdesk
കോ​ഴി​ക്കോ​ട്
September 4, 2021 3:11 pm

താ​ലി​ബാ​ൻ ജയിലുകളിൽനിന്നു തുറന്നുവിട്ട ഐഎസ് മ​ല​യാ​ളി​ക​ൾ ക​ട​ൽ​മാ​ർ​ഗം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​താ നിര്‍ദ്ദേശം. കേ​ന്ദ്ര-​സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റ​ൽ ​പൊലീ​സ് പ​ട്രോ​ളിങും പ​രി​ശോ​ധ​ന​യും ശക്തമാക്കി.

സം​സ്ഥാ​ന​ത്ത് 18 കോ​സ്റ്റ​ൽ പൊലീ​സ് സ്റ്റേഷ​നു​ക​ൾ​ക്കും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദ്ദേശം ന​ൽ​കി​യി​ട്ടു​ണ്ട്. കോ​സ്റ്റ​ൽ ഐ​ജി പി വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ), ഇ​ന്റലി​ജ​ൻ​സ് ബ്യൂ​റോ (ഐ​ബി), എ​സ്എസ്ബി വി​ഭാ​ഗ​ങ്ങ​ൾ തീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. തീ​ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജി​ല്ലാ പൊലീ​സ് മേ​ധാ​വി​മാ​ർ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ മു​ന്ന​റി​യി​പ്പും നൽകിയിട്ടുണ്ട്.

 


ഇതുംകൂടി വായിക്കൂ: ഐഎസ്‌ അനുകൂല പ്രചാരണം; കണ്ണൂരിൽ രണ്ട്‌ യുവതികൾ പിടിയിൽ


 

തീ​ര​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ അ​റി​യി​ക്ക​ണ​മെന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കും കോ​സ്റ്റ​ൽ​ പൊലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. കൂ​ടാ​തെ തീ​ര​മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ൾ​ക്കും ലോ​ഡ്ജു​ക​ൾ​ക്കും അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട് . ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന 25 ഇ​ന്ത്യ​ക്കാ​ർ അ​ഫ്ഗാ​നി​ലു​ണ്ടെ​ന്നാ​യി​രു​ന്നു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു ല​ഭി​ച്ച വി​വ​രം. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മുള്ള​വ​രാ​ണി​വ​ർ. പാ​ക്കി​സ്ഥാ​ൻ വ​ഴി ക​ട​ൽ​മാ​ർ​ഗം സം​ഘം ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വി​ധ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ൽ ഇ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കണം. മ​നു​ഷ്യാ​വകാ​ശ​ലം​ഘ​ന​ത്തി​ന്റെ പേ​രില്‍ ഇ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ചി​ല​ർ രം​ഗ​ത്തെ​ത്താനും അത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​ന​ങ്ങ​ൾ​ക്ക് കാരണമാകാമെന്നുമാണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പറയുന്നത്.

 


ഇതുംകൂടി വായിക്കൂ: ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകളെ തിരിച്ചെത്തിക്കില്ല


 

ഐ​എ​സ് ബ​ന്ധ​ത്തെ തു​ട​ർ​ന്ന് യു​എ​ഇ​യി​ൽനി​ന്ന് നാ​ടു​ക​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും നിരീക്ഷണത്തിലുണ്ട്.കോ​സ്റ്റ​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ല് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. ത​മി​ഴ്​നാ​ട്ടി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളാ​ണ് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് എ​ത്തി​യ​ത്. ബോ​ട്ടു​ക​ളി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷം മ​റ്റു സം​ശ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഇ​വ​രെ പി​ഴ ഈ​ടാ​ക്കി വിട്ടയയ്ക്കുകയായിരുന്നു.

 

Eng­lish Sum­ma­ry: IS mil­i­tants like­ly to return: Coast Guard tight­ens checks

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.