25 July 2024, Thursday
KSFE Galaxy Chits Banner 2

നെഹ്റുട്രോഫി വള്ളംകളികാണണോ? ടിക്കറ്റ് സർക്കാർ ഓഫീസുകളിലും ലഭിക്കും

Janayugom Webdesk
ആലപ്പുഴ
July 7, 2024 10:13 pm

നെഹ്റു ട്രോഫി വള്ളംകളിക്ക് ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകളുടെ വില്പന. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. 

നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം. ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. 

Eng­lish Sum­ma­ry: Is Nehrutro­phy a boat race? Tick­ets are also avail­able at gov­ern­ment offices

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.