May 28, 2023 Sunday

ദിലീപിന്റെ കാര്യത്തിൽ ആ ജ്യോതിഷി പ്രവചിച്ചത് സത്യമാകുന്നുവോ? ഭാവി എന്ത്?

Janayugom Webdesk
January 7, 2020 11:57 am

കൊച്ചി: നടിയെ ആക്രമിച്ച കെസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പടെയുള്ളവർക്കെതിരെ കുറ്റം ചുമത്തി വിചാരണ കോടതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇനി എത്രയും വേഗം കേസിൽ വിചാരണ പൂർത്തിയാക്കി വിധി വരണം എന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. എന്നാൽ തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് മേൽക്കോടതിയെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതെല്ലാം കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ദിലീപിന്റെ അടവാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ദിലീപടക്കം 12 പ്രതികൾക്കെതിരെയാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ദിലീപ് ഈ കേസിൽ എട്ടാം പ്രതിയാണ്, കേസിൽ വിചാരണ 28 ന് തുടങ്ങും കോടതിയിൽ നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിച്ചു. ദിലീപ് നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ അകാരമിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2012 ൽ എറണാകുളം എം ജി റോഡിലുള്ള നക്ഷത്രഹോട്ടലിൽ ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നു.

ഇതിനുശേഷം തൃശൂരിലെ സി നിമാ സെറ്റിലും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തിയെന്ന് കുറ്റപത്രം പറയുന്നു. ഇക്കാര്യത്തിൽ ദിലീപിന്റെ നിർദേശപ്രകാരമാണ് മറ്റ് പ്രതികൾ പ്രവർത്തിച്ചത്. കേസിലെ സാക്ഷി വിസ്താരത്തിന്റെ ഷെഡ്യൂൾ സാക്ഷികളുടെ അഭിപ്രായം നേടിയശേഷം തീരുമാനിക്കും. വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന, കേസിൽ കുറ്റപത്രം വായിച്ചു കേട്ട ശേഷം കോടതി വിചാരണ തുടരാൻ തീരുമാനിച്ചു കഴിഞ്ഞതോടെ ദീർഘനാളായിഇഴഞ്ഞുനീങ്ങിയ നടപടികൾ തുടരുമെന്നാണ് കരുതുന്നത്.

അതെ സമയം തന്നെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്ന ദിലീപിന്റെ ആവശ്യം വിചാരണ കോടതി തള്ളിയ സാഹചര്യത്തിൽ ദിലീപ് മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ദിലീപ് പറയുന്നത്. എന്നാൽ കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. പ്രഥമ ദൃഷ്ടിയാൽ ദിലീപിനെതിരെ തെളിവുണ്ടെന്നാണ് ജഡ്ജി പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല. മേൽ കോടതിയും അപ്പീൽ തല്ലിയാൽ വിചാരണ കോടതി നടപടികൾ പൂർത്തിയാകും വരെ ദിലീപിന് കാത്തിരിക്കേണ്ടി വരും.

അതെ സമയം ഇപ്പോൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. ദിലീപ് ആദ്യ ഭാര്യ മഞജു വാര്യരുടെ വിവാഹ മോചനം നേടിയ ശേഷം കാവ്യ മാധവനെ വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷി ഈ വിവാഹം ദിലീപിന് ഗുണം ചെയ്യില്ലെന്നും പകരം ദോഷകരമായിരിക്കും ജീവിതമെന്നും പ്രവചിച്ചിരുന്നു. ജയിൽ വാസം അടക്കമുള്ള സാഹചര്യം ദിലീപിന് നേരിടേണ്ടി വരുമെന്നും ജ്യോതിഷി പ്രവചിച്ചു. കേസിൽ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയിൽവാസവും നേരിട്ടിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ദിലീപ് പുറത്തിറങ്ങുകയും സിനിമകളുടെ ഭാഗമായി മാറുകയും ചെയ്തു. അതെ സമയം ജ്യോതിഷിയുടെ പ്രവചനപ്രകാരം ദിലീപിന് ഇനിയും മോശം സമയം ഉണ്ടാകാമെന്നും തുടർന്നും ജയിൽ വാസം നേരിട്ടേക്കാമെന്നും അന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്തായാലും സംഭവം ആ സമയത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയ ചർച്ച ആയിരുന്നു. ആ പ്രവചനം ഇനി സത്യമാകുമോ എന്ന കാത്തിരുന്നു തന്നെ കാണണം.

Eng­lish Sum­ma­ry: Actress attack care: Is the astrologer’s pre­dic­tion about Dileep true? What about his future?

YOU MAY ALSO LIKE THIS VIDEO:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.