എപ്പോഴും സന്തോഷത്തോടെയിരിക്കുവാൻ ആണ് എല്ലാവക്കും ഇഷ്ടം. ജീവിതത്തിൽ വിഷാദപ്പെട്ട് ഇരിക്കണമെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാറില്ല. എന്നാൽ എപ്പോഴും നമ്മുടെ ജീവിതത്തിൽ സന്തോഷം മാത്രം ആയിരിക്കില്ല. ചെറിയ ചെറിയ വിഷമങ്ങളും പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകാറുള്ളത് സാധാരണയാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതു കൊണ്ടു തന്നെ മറ്റുള്ളവരുമായി ഇടപഴകുകയും ബന്ധപ്പെടുകയും ചെയ്യാറുണ്ട്. അങ്ങനെ വരുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. ‘മനോഭാവത്തെ മാറ്റാന്‍ കഴിഞ്ഞാല്‍ ഈ ലോകത്തെ തന്നെ മാറ്റാന്‍ സാധിക്കുമെന്ന്’ അമേരിക്കന്‍ സൈക്കോളജിസ്റ്റ് വില്യം ജെയിംസ് പറഞ്ഞതുപോലെ അവരുടെയുള്ളിലുള്ള പ്രശ്നങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുക തന്നെ വേണം.
മാത്രവുമല്ല, പരസ്പരം തിരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികള്‍ തമ്മില്‍ ഉത്തമമായ ബന്ധം പുലര്‍ത്താന്‍ ധാരാളം വിട്ടുവീഴ്ചകളും ചെയ്യേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ സന്തുഷ്ട ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ കഴിയൂ. പ്രണയിച്ച് വിവാഹം കഴിച്ചവരുടെ കാര്യം എടുത്താൽ വിവാഹം കഴിയുന്നതിന് ശേഷം തികച്ചും വ്യത്യസ്തമായിരിക്കും. പ്രണയം വരെ സന്തോഷകമായിരുന്ന ജീവിതം വിവാഹത്തിന് ശേഷം തകിടം മറിയുന്ന കാഴ്ചകളും സാധാരണയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആനന്ദകരമായ ജീവിതം നേടിയെടുക്കാൻ ആകും.
സമയം കണ്ടെത്തുക
തുടക്കത്തില്‍ പങ്കാളിയുമൊത്ത് ചെലവഴിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം കാലക്രമേണ കുറഞ്ഞുവരുന്നതാണ് പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. കുടുംബമായി കുട്ടികളായി ജോലിയില്‍ മുഴുകിയാല്‍ പിന്നെ ഇതൊന്നും ചിന്തിക്കാറേയില്ല. അവരവരുടെ തിരക്കുകളും പ്രശ്നങ്ങളുമായി ദിവസം ചെലവഴിക്കും. എന്നാൽ പങ്കാളിയ്ക്കായി ദിവസത്തില്‍ അല്പ സമയം മാറ്റിവയ്ക്കുക. എത്ര തിരക്കിനിടയിലും പങ്കാളിക്കൊപ്പം സംസാരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക.
എല്ലാവർക്കും പരസ്പരം സ്നേഹം ഉണ്ടായിരിക്കും എന്നാൽ ആ സ്നേഹം തുടർന്നു കൊണ്ട് പോകാനാണ് പ്രയാസം. സ്നേഹത്തെ ഒരിക്കലും ഒരു ബാധ്യതയായി കാണരുത്. എന്തെങ്കിലും പ്രശ്നം മുന്നില്‍വരുമ്പോള്‍ മാത്രമാവരുത് ബന്ധത്തെക്കുറിച്ചോര്ക്കേണ്ടത്. പങ്കാളിയെ മനസ് തുറന്ന് സ്നേഹിക്കുക, സ്നേഹം പ്രകടിപ്പിക്കുക. പങ്കാളി ആഗ്രഹിക്കുന്ന സന്തോഷം നല്‍കുക.
പങ്കാളിയുടെ ഇഷ്ടങ്ങളും അവകാശങ്ങളും അവഗണിക്കാതിരിക്കു. എത്രമാത്രം നിങ്ങള്‍ പങ്കാളിയെ സ്നേഹിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക. വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ കഴിയുന്നതും ഒഴിവാക്കുക. ചെറിയ വഴക്കുകള്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഒരു നല്ല ബന്ധത്തിന്റെ വിജയത്തിന് പ്രധാനം.
ആശയവിനിമയം
പങ്കാളികൾ തമ്മിൽ നല്ലൊരു ആശയ വിനിമയം ഉണ്ടെങ്കിൽ അത് തന്നെയാണ് ശക്തമായ കാര്യം. പങ്കാളിയുടെ സുഖങ്ങളും ദുഖങ്ങളും ആകുലതകളും ആവശ്യങ്ങളുമൊക്കെ പങ്കുവയ്ക്കുന്നത് ഒരു ദൃഢബന്ധത്തിന്റെ തുടര്‍ച്ചയ്ക്ക് പ്രധാനമാണ്. അത്തരം പങ്കുവയ്ക്കലുകള്‍ നിങ്ങളുടെ വിശ്വാസ്യതയെ ശക്തിപ്പെടുത്തുന്നു. നിങ്ങളുടെ പങ്കാളിയോട് നിങ്ങള്‍ മനസുതുറക്കുമ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും അനുഭവപ്പെടും.
സംസാരം കുറഞ്ഞാല്‍ നിങ്ങളുടെ ബന്ധത്തിലും വിള്ളല്‍ വീഴാൻ സാധ്യതയേറെയാണ്. പറയുന്നത് പോലെ തന്നെ പ്രധാനമാണ് കേള്‍വിയും. അതിനാല്‍ പരസ്പരം നല്ലൊരു കേള്‍വിക്കാരനായിരിക്കുവാൻ ശ്രദ്ധിക്കുക. വെറുതേ കേള്‍ക്കുന്നതിനു പകരം അവരെ ശ്രദ്ധിക്കുക. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കുകയും ഇതിലൂടെ ഇരുവരുടെയും സമാന ഇഷ്ടങ്ങള്‍ തമ്മില്‍ മനസിലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
പരസ്പരം മനസ്സിലാക്കുക
പല ബന്ധങ്ങളിലും വിള്ളല്‍ വീഴാനുള്ള പ്രധാന കാരണം പങ്കാളിയുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും അറിയാതെ സ്വാര്‍ത്ഥമായി ചിന്തിക്കുമ്പോഴും പെരുമാറുമ്പോഴുമാണ്. ഇരുവരും അവരവരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ക്ക് തയാറാകുകയും നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞു പെരുമാറുകയും ചെയ്യുന്നത് ദൃഢമായ ബന്ധത്തിന് പ്രധാനമായ ഒന്നാണ്.
ക്ഷമിക്കാൻ ശ്രമിക്കുക
നമ്മളെല്ലാവരും മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കുക. എന്നാല്‍ ക്ഷമിക്കാന്‍ കഴിയുക എന്നതാണ് വലിയ കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്. അതിനാല്‍ പരസ്പരം ക്ഷമിക്കാന്‍ പഠിക്കുക. പങ്കാളിയുടെ കാഴ്ചപ്പാടിനെ അവരുടെ ഭാഗത്തുനിന്നു നോക്കിക്കണ്ട് അറിയുക നടത്തിക്കൊടുക്കുക.
സ്പർശനത്തിലൂടെയുള്ള സ്നേഹം
സ്പര്‍ശനം എന്നത് ഒരു ബന്ധത്തിന്റെ ഈടുനില്‍പിന് ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ്. കുട്ടികളില്‍ സ്പര്‍ശനം അവരുടെ ബുദ്ധിവികാസത്തിന് അത്യന്താപേക്ഷിതമാണെന്ന് പഠനങ്ങള്‍ തന്നെ പറയുന്നു. മുതിര്‍ന്നവരില്‍ സ്പര്ശനംം ശരീരത്തിന്റെ ഓക്സിടോക്സിന്‍ നില ഉത്തേജിപ്പിക്കുന്നു. അതിലൂടെ പങ്കാളിയുമായുള്ള അടുപ്പം വര്‍ധിക്കാന്‍ കാരണമാകുന്നു. സ്പര്‍ശനം എന്നത് ശാരീരികബന്ധം മാത്രമായി കാണരുത്. കൈകള്‍ കോര്‍ത്തു പിടിക്കുന്നത്, കെട്ടിപ്പിടിക്കുന്നത്, ചുംബനം എല്ലാം സ്പര്‍ശനത്തിന്റെ ഓരോ വശങ്ങളാണ് എന്ന് മനസ്സിലാക്കുക.
English summary: Lack of love between partners? Here are some solutions, to welcome the new year in happy.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.