പരമ്പരാഗത കേരളീയ സാരി മുതല്‍ യൂറോപ്യന്‍ കോട്ടും പാന്റും മറ്റ് ആധുനിക വസ്ത്രങ്ങളും വരെ നമ്മുടെ കൈത്തറിയില്‍ മിന്നിത്തിളങ്ങിയ ഫാഷന്‍ഷോ തലസ്ഥാനത്ത് തരംഗമായി. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്ററും വീവേഴ്സ് വില്ലേജുമായി സഹകരിച്ച് ‘പ്രഗതി 2020’ എന്ന ഓര്‍ഗാനിക് കോട്ടണ്‍ വസ്ത്ര ഉത്പന്നങ്ങളുടെ ഫാഷന്‍ ഷോയും ബിസിനസ് മീറ്റും ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിച്ചത്. വീവേഴ്സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥാണ് പരിസ്ഥിതി സൗഹൃദപരമായ വസ്ത്രങ്ങളും അനുബന്ധ ഉത്പന്നങ്ങളും മാത്രം ഉപയോഗിച്ച് ഇത്തരത്തിലൊരു ഫാഷന്‍ഷോ സംഘടിപ്പിച്ചത്.
ബോളിവുഡ് നടിയും നര്‍ത്തകിയുമായ ഇഷാ ഷെര്‍വാനി മകന് ലൂക്കാ, നടന് നീരജ് മാധവ് തുടങ്ങിയവരായിരുന്നു ഷോയുടെ മറ്റൊരു ആകര്‍ഷണം. ലൂക്കായുടെ റാമ്പിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു. ഗൗരവ് സിംഗ് (അനാട്ടമി), സാക്ഷി (പഹാര്ടാഹ്), അന്‍വിദാ (ടു പോയിന്റ് ടു സ്റ്റുഡിയോ), നേഹ സിംഗ് (പോട്പുരി),ശോഭ വിശ്വനാഥ് (വീവേഴ്സ് വില്ലേജ്) തുടങ്ങിയ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളാണ് ഷോയില്‍ ഉപയോഗിച്ചത്. അത് കൂടാതെ അദിതി (അങ്കിബങ്കി) ഡിസൈന്‍ ചെയ്ത ആഭരണങ്ങളും ഇഷാ ഷാ, നയന്‍ ഷാ (മൈഷാ) എന്നിവര്‍ ഡിസൈന്‍ ചെയ്തു നിര്‍മിച്ച ബാഗുകളും ഷോയില്‍ പ്രദര്‍ശിപ്പിച്ചു.
ഫാഷന്‍ ഷോയുടെ അണിയറ ശില്പികള്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത് ഫാഷന്‍ കൊറിയോഗ്രാഫര്‍മാരായ ശാം ഖാനും റിയാസുമാണ്. ഷോയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് മുരളി, വിനീത, വിഷ്ണു ചന്ദ്രന് എന്നിവരാണ് സംഗീതവും ശബ്ദവും ഒരുക്കിയിരിക്കുന്നത് അഖില്‍ വിജയും തേര്‍ഡ് ഡിഗ്രി ഇവന്റും ചേര്‍ന്നാണ്. നരേന്ദ്ര കുമാര്‍ (ക്രീയേറ്റിവ് ഡയറക്റ്റര്‍, ആമസോണ്‍), ഫൈസല്‍ (കംപ്ലയിന്റ് അഡൈ്വസര്‍, വിവിധ ഇന്റര്‍നാഷണല്‍ ടെക്സ്റ്റൈല്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ണായ സ്ഥാപനങ്ങള്‍), രാജേഷ് (കണ്ട്രി ഹെഡ് ജി സി ഐ ഇന്റര്‍നാഷണല്‍ എന്നിവര്‍ കെ ടി ജയരാജന് (എം ഡി കെ എസ് ടി സി) എന്നിവര്‍ സന്നിഹിതരായിരുന്നു.
English summary: Isha Sharwani and Neeraj in handloom fashion weak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.