ഇഷ്ഫാക്ക് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും

Web Desk

കൊച്ചി

Posted on May 23, 2020, 6:42 pm

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സഹ പരിശീലകനായി ഇഷ്ഫാക്ക് അഹമ്മദ് തുടരും. മൂന്ന് വർഷത്തേക്കാണ് ക്ലബ്ബ് കരാർപുതുക്കിയത്. ശ്രീനഗറിൽ നിന്നുള്ള പ്രൊഫഷണൽ ഫുട്ബോൾ താരമായ ഇഷ്ഫാക്ക് രാജ്യത്തെ മികച്ച ഐ‑ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2014 ൽ കേരള ബ്ലാസ്റ്റേഴ്സിൽ സെൻട്രൽ മിഡ്ഫീൽഡറായി ചേർന്നു.

തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹം പ്ലെയറും സഹ പരിശീലകനായി തുടർന്നു. ബി-ലെവൽ എ.എഫ്.സി കോച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട് കശ്മീരി ഫുട്‌ബോൾ താരമായ ഇഷ്ഫാക്ക് ഐ‌എസ്‌എൽ ആറാം സീസണിൽ (2019–20) ക്ലബിൽ തിരിച്ചെത്തി. ഐ‌എസ്‌എല്ലിൽ രണ്ടുതവണ ഫൈനലിസ്റ്റുകളായ ടീമിന്റെ ഭാഗമായിരുന്ന ഇഷ്ഫാക്ക് പ്രീ ഒളിമ്പിക്, ലോകകപ്പ് യോഗ്യതാ റൗണ്ടുകൾ ഉൾപ്പെടെ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

you may also like this video;