പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിവന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് 23കാരനായ റഷീദ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്. ചിറ്റുപൂര്‍ സ്വദേശിയാണ് ഇയാള്‍.
പാകിസ്ഥാനിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വിവരത്തെ തുടര്‍ന്നാണ് യുവാവിനെ പിടിച്ചത്. യുവാവ് സൈനിക താവളങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തി.
യുവാവ് രണ്ടു തവണ പാകിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക് ഏജന്റുമാരുമായി സംസാരിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും യുവാവില്‍ നിന്ന് കണ്ടെടുത്തു.
YOU MAY ALSO LIKE THIS VIDEO