നൈജീരിയ: ക്രസ്തുമസ് ദിനത്തിൽ ഐഎസ് ക്രൂരത. 11 ക്രൈസ്തവരെ തലയറുത്തു കൊന്നു. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ അമേരിക്കൻ സൈനികർ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് വിഡിയോ സന്ദേശം. 10 പേരെ കഴുത്തറത്തു കൊല്ലുന്നതിന്റെയും ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെയും വിഡിയോ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസാണ് പുറത്തുവിട്ടത്.
ഭീകരർ നേരത്തെ ഇവരെ ബന്ദികളാക്കിയിരുന്നു. മോചനത്തിനായി ഇടപെടണമെന്ന് ഇവർ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന ബഗ്ദാദി, യുഎസ് സേന ഒക്ടോബർ 27ന് നടത്തിയ കമാൻഡോ ഓപറേഷനിടെ പിടിക്കപ്പെടുമെന്നായപ്പോൾ സ്വയംപൊട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. യുഎസ് സേനയുടെ വ്യോമാക്രമണത്തിൽ പിറ്റേന്ന് ഐഎസ് വക്താവ് മുജാഹിറും കൊല്ലപ്പെട്ടിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.