19 April 2024, Friday

Related news

December 27, 2023
September 30, 2023
July 27, 2023
June 20, 2023
February 24, 2023
January 31, 2023
January 29, 2023
January 6, 2023
December 21, 2022
August 5, 2022

നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐഷിഫോസ് ‘ബാക്ക്ടുവർക്ക്’

Janayugom Webdesk
തിരുവനന്തപുരം
October 25, 2021 7:52 pm

സ്വതന്ത്ര സോഫ്റ്റ്‌വെയർഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക്  നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ‘സോഫ്റ്റ്‌വെയർ ടെസ്റ്റിങ്’ ആണ് ഈ വർഷത്തെ ‘ബാക്ക്ടുവർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലനം നടത്തുന്നത്. കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17 ന് പരിപാടി നടക്കും. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. ഒരാളിൽ നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്. രജിസ്റ്റർ ചെയ്യാൻ  https://applications.icfoss.org/training_icfoss_reg/allred?id=41  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10.  വിശദവിവരങ്ങൾക്കായി https://icfoss.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . 7356610110, +91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വിളിക്കാം.

 

Eng­lish Sum­ma­ry: Isiphos ‘Back to Work’ for Women to Recov­er Lost Jobs

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.