ഐഎസ് തലവനെ കൊണ്ടുപോകാനെത്തിയ പൊലീസ് സേനയ്ക്ക് ഒടുവിൽ പ്രതിയെ കൊണ്ടുപോകാൻ ഭീമൻ ട്രക്ക് വിളിക്കേണ്ടി വന്നു. കാരണം മറ്റൊന്നുമല്ല 250 കിലോ ഭാരമുള്ള ഐഎസ് നേതാവ് അബു അബ്ദുൾബാരിയെ കൊണ്ടുപോകാൻ പൊലീസ് വാഹനം മതിയാവുമായിരുന്നില്ല എന്നതാണ്. അറസ്റ്റിലായ അബു അബ്ദുല്‍ ബാരി സുരക്ഷാ സേനയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി പേരുകേട്ടയാളാണെന്നും ഐഎസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അതോടൊപ്പം ഐഎസിനോട് കൂറ് കാണിക്കാത്ത ഇസ്ലാം നേതാക്കൻമാരെ കൊല്ലണമെന്ന് ഫത്വ പുറപ്പെടുവിക്കുകയും ചെയ്ത ആളാണ് ഈ ഭീകരൻ. മൊസൂളിൽ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുൾ ബാരിയെ അറസ്റ്റ് ചെയ്തത്. ബാരിയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാം തീവ്രവാദ വിരുദ്ധ പ്രവര്ത്തകന് മജീദ് നവാസി ഫെയ്സ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ദൈവം തങ്ങള്‍ക്കൊപ്പമാണെന്ന് കരുതുന്ന ഐഎസ് വിഡ്ഢിക്കള്ക്കുള്ള ഉചിതമായ തിരിച്ചടിയാണ് ബാരിയുടെ അറസ്റ്റെന്ന് നവാസി അഭിപ്രായപ്പെട്ടു.
മൊസൂളില്‍ നിന്നും ഈ മാലിന്യം നീക്കം ചെയ്യുന്നത് സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും നല്ല വാര്‍ത്തയാണ്. ഇയാള്‍ അറസ്റ്റിലായതോടെ ഐഎസിനേറ്റ ആഘാതം വളരെ വലുതാണ്. കൊല്ലാനും ചാവാനും ഐഎസിനോട് ഉത്തരവിട്ടിരുന്നത് ഇസ്ലാമിന്റെ പേരിലാണ്. എന്നാല്‍ പ്രാഥമികാവശ്യങ്ങള്‍ക്കല്ലാതെ ദേഹമനക്കാന്‍ ഈ ‘ഹിപ്പോപ്പൊട്ടാമസി‘ന് സാധിക്കുമായിരുന്നില്ല.’ പൊണ്ണത്തടിയെ പരിഹസിക്കാനല്ല മറിച്ച് തുറന്നുകാട്ടാനാണ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്നും നവാസ് വ്യക്തമാക്കുന്നുണ്ട്.
English summary: Isis terrorist arrested in Iraq
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.