Web Desk

March 01, 2020, 6:22 pm

ഐഎസ്എൽ രണ്ടാം സെമി; എടികെ യും ബാംഗ്ലൂർ എഫ് സിയും നേർക്കുനേർ

Janayugom Online

ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യപാദം ഇന്ന്. എടികെ യും ബാംഗ്ലൂർ എഫ് സി യും തമ്മിലാണ് മത്സരം. ഇന്ന് രാത്രി 7.30 ന് ബാംഗ്ലൂരുവിൽ കളി തുടങ്ങും. നിലവിലെ ജേതാക്കളായ ബാംഗ്ലൂർ എഎഫ്സി യും രണ്ടാം വട്ടം ചാമ്പ്യന്മാരെ എടികെ യും അവസാനം ശ്രീകണ്‌ഠീരവയിൽ നേർക്കുനേർ വന്നപ്പോൾ കണ്ടത് ഉശിരൻ സമനിലയായിരുന്നു. എഎഫ്സി കപ്പിലെ തോൽവിയുടെ നിരാശയുണ്ടെങ്കിലും ഒൻപത് ഗോളുകൾ നേടിയ സൂപ്പർ താരം സുനിൽ ഛേത്രി പരിക്ക് ഭേദമായി ലീഗിലേക്ക് തിരിച്ചെത്തുമെന്നത് ബംഗളൂരുവിന് ആശ്വാസം നൽകും.

ബാംഗ്ലൂരുവിന്റെ പ്രതിരോധനിര ഭദ്രമെങ്കിലും റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ഒന്നിക്കുമ്പോൾ എടികെയ്ക്ക് പ്രതീക്ഷയേറെ. റോയ് കൃഷ്ണ ഇതുവരെ 14 ഗോളുകൾ നേടി കഴിഞ്ഞു. കടലാസിലെ കണക്കുകൾ കാര്യമില്ലെന്ന് ആദ്യ സെമിയിൽ തെളിയിച്ചാൽ ആവേശപോരാട്ടം ഉറപ്പിക്കാം.നന്നായി പ്രതിരോധിക്കുന്നവർക്ക് തന്നെയാകും മേൽകൈ.

ENGLISH SUMMARY: ISL 2020 atk and ban­ga­lore fc semi final leg

YOU MAY ALSO LIKE THIS VIDEO