Web Desk

മഡ്ഗാവ്

March 14, 2020, 12:49 pm

മൂന്നാം കിരീടം ആരുയർത്തും?ഐഎസ്എൽ ചാമ്പ്യന്മാരെ ഇന്നറിയാം

Janayugom Online

ഐഎസ്എൽ ഫുട്ബോൾ ആറാം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം.മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിയും എടികെയുമാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7.30 ന് ഗോവയിലെ മഡ്ഗാവിലാണ് ഐഎസ്എൽ ഫൈനൽ പോര്. കോവിഡ് 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും ഇതാദ്യമാണ് ഫൈനലിൽ മുഖാമുഖം വരുന്നത്.

ഐഎസ്എൽ കിരീടത്തിൽ രണ്ടു വട്ടം മുത്തമിട്ട ചെന്നൈക്കും എടികെക്കും ഇത് കിരീട പോരിൽ മുന്നിലെത്താനുള്ള അവസരമാണ്.ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ 14 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ എടികെ ആറും ചെന്നൈ നാലും മത്സരങ്ങൾ വിജയിച്ചു.

ENGLISH SUMMARY: ISL final match on today

YOU MAY ALSO LIKE THIS VIDEO