നാലാം ജയത്തിന് ചെന്നൈ മച്ചാന്‍സ്

Web Desk

മുംബൈ

Posted on December 10, 2017, 9:00 am

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മുംബൈ ഫുട്‌ബോള്‍ അരീനയില്‍ തുടര്‍ച്ചയായ നാലാം ജയത്തിനു കച്ചകെട്ടിയ ചെന്നൈയിന്‍ എഫ്‌സി ആതിഥേയരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.
ഇതുവരെ ഇരുടീമുകളും തമ്മില്‍ ആറ് തവണ ഏറ്റുമുട്ടി. അതില്‍ നാല് തവണയും ചെന്നൈയിന്‍ എഫ്.സിയ്ക്കായിരുന്നു ജയം. ഒരു തവണ മുംബൈയും. ഒരു തവണ മത്സരം സമനിലയിലും കലാശിച്ചു.
ചെന്നൈയിന്‍ എഫ്‌സി ആദ്യ മത്സരത്തില്‍ ഗോവയോട് തോറ്റു. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ജയം (3–0) മൂന്നാം മത്സരത്തില്‍ പൂനെയ്‌ക്കെതിരെയും (1–0) നാലാം മത്സരത്തില്‍ എ.ടി.കെയ്‌ക്കെതിരെയും (3–2) ജയം. ചെന്നൈ ഒന്‍പത് ഗോള്‍ നേടി നാല് ഗോള്‍ വഴങ്ങി പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ ഒന്‍പത് പോയിന്റോടെ റണ്ടാം സ്ഥാനത്തു നില്‍ക്കുന്നു
ഈ സീസണില്‍ മുംബൈ ആദ്യ മത്സരത്തില്‍ ബെംഗളുരുവിനോട് തോറ്റു (0–2). രണ്ടാം മത്സരത്തില്‍ ഗോവെയ്‌ക്കെതിരെ ജയം (2–1). മൂന്നാം മത്സരത്തില്‍ പൂനെ സിറ്റിയോട് തോല്‍വി (12). നാലാം മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്‌സുമായി സമനില (1–1). നാല് ഗോള്‍ അടിച്ച മുംബൈ ആറ് ഗോള്‍ വഴങ്ങി. പോയിന്റ് പട്ടികയില്‍ നാല് പോയിന്റോടെ ആറാം സ്ഥാനത്തു നില്‍ക്കുന്നു.
ചെന്നൈയിന്‍ എഫ്‌സിയുടെ ഈ മുന്‍തൂക്കം മുംബൈയുടെ ക്യാപ്റ്റന് ലൂസിയാന്‍ ഗോയന്‍ കാര്യമായിട്ടെടുക്കുന്നില്ല. എന്തിനും നേരിടാന്‍ ഉറച്ചു തന്നെയാണെന്നു ഗോയന്‍ പറഞ്ഞു.കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ സമനില നേടിയെടുക്കാന്‍ കഴിഞ്ഞത് നേട്ടമായി ഗോയന്‍ വിലയിരുത്തുന്നു.
കഴിഞ്ഞ മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയെ തോല്‍പ്പിക്കാന്‍ കഴി്ഞ്ഞ സന്തോഷം ചെന്നൈയിന്‍ എഫ്.സിയുടെ പക്കല്‍ നിന്നും മാറിയട്ടില്ല.‘വിജയ ലഹരി തുടരണം. അതേപോലെ മറ്റൊന്നുകൂടിയുണ്ട് എഫ്.സി ഗോവക്കെതിരായ മത്സരത്തിന്റെ ആദ്യ 45 മിനിറ്റില്‍ ഞ്ങ്ങള്‍ വളരെ മോശമായാണ് കളിച്ചത്. എന്നല്‍ അതിനുശേഷം നടന്ന മത്സരങ്ങളില്‍ നല്ല ഫലം ഉണ്ടാക്കാനായി. അത് തുടരുവാനാണ് ആഗ്രഹിക്കുന്നത് ’ മുംബൈയുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറി പറഞ്ഞു.
മിഡ് ഫീല്‍ഡ് ജനറല്‍ റാഫേല്‍ അഗസ്‌തോ ടീമില്‍ തിരിച്ചെത്തും. കോച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് കഴിഞ്ഞ മത്സരത്തില്‍ നിന്നും റാഫേല്‍ അഗസ്‌തോയെ മാറ്റി നിര്‍ത്തിയിരുന്നത്. മുംബൈ സിറ്റിയില്‍ ജെജെ ലാല്‍പെക്യുലയും ഇന്ന് ഫോം വീണ്ടെടുത്ത് കളിക്കാനിറങ്ങും