നോര്‍ത്ത്ഈസ്റ്റും ജംഷഡ്പൂരും നേര്‍ക്കുനേര്‍

Web Desk
Posted on November 18, 2017, 8:05 pm

ഐഎസ്എല്ലിന്റെ ഇന്നത്തെ മാമാങ്കത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡും ജംഷഡ്പൂരും തമ്മില്‍ ഇന്ന് 8 മണിക്ക് അരങ്ങേറും. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്‌ലെറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ജംഷഡ്പൂരിന്റെ ഐഎസ്എല്ലിന്റെ ആദ്യ അരങ്ങേറ്റമാണ് ഇന്ന് നടക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പാണ് ജംഷഡ്പൂര്‍.  ഐഎസ്എല്ലിന്റെ അവസാന മൂന്ന് എഡിഷനുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേഓഫ് മത്സരങ്ങളില്‍ കളിച്ചിട്ടില്ല. ഈ തവണ തങ്ങളുടെ എതിരാളികളെ തകര്‍ക്കാനുള്ള ലക്ഷ്യത്തിലായിരിക്കും നോര്‍ത്ത്ഈസ്റ്റ് ഇറങ്ങുക.  എതിരാളികളെ കുഴപ്പത്തിലാക്കാന്‍ തക്കതായ ടീം നിര നോര്‍ത്ത് ഈസ്റ്റിനൊപ്പമുണ്ട്. മിഡ് ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസ്‌ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല.

പരിചയസമ്പന്നനായ ഇംഗ്ലീഷ് മാനേജര്‍ സ്റ്റീവ് കോപ്പെല്ലാണ് ജംഷഡ്പൂര്‍ എഫ്‌സിയെ നയിക്കാന്‍ എത്തുന്നത്. സമീഗ് ദോട്ടി, തളാ എന്‍ ഡിയായ് എന്നിവരുടെ സാന്നിധ്യത്തില്‍ അവര്‍ക്ക് ശക്തമായ പ്രതിരോധ ശേഷി ഉണ്ട്.