Web Desk

March 14, 2020, 3:14 pm

കൊറോണ ചൈനക്ക് അല്ലാഹു കൊടുത്ത ശിക്ഷയെന്ന് പറഞ്ഞ ഇസ്ലാമിക പണ്ഡിതനും കുടുംബാംഗങ്ങൾക്കും വൈറസ് ബാധ

Janayugom Online

“ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. വലിയ രാജ്യമാണത്. ലോകത്തിലെ ജനസംഖ്യയിലെ എഴില്‍ ഒന്ന് അവിടെയാണ് വസിക്കുന്നത്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്”. ചൈനയിൽ കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ സമയങ്ങളിൽ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീയെന്ന  ഇറാഖി ഇസ്ലാം മതപണ്ഡിതൻ നടത്തിയ വിവാദ പരാമര്ശത്തിലെ ചില വാക്കുകളാണ് ഇവ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം നടത്തിയ പരാമര്‍ശം ലോക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് അയത്തുള്ളക്കും കുടുംബാംഗങ്ങൾക്കും കൊറോണ ബാധയെന്ന വാർത്തയാണ്.

ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം ഇറാഖില്‍ ഇതുവരെ 54 കൊറോണ കേസുകള്‍ സ്വിരീകരിച്ചുവെന്നാണ് റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയേറ്റ്ലോകത്താകമാനം അയ്യായിരത്തിലധികം പേരാണ് മരണപ്പെട്ടത്.

 

you may also like this video