കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. കണ്ണൂരിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. കണ്ണൂർ മയ്യിൽ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ മാസം 21 മുതൽ ഹോം ക്വാറന്റൈനിൽ ആയിരുന്നു ഇദ്ദേഹം. പനി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
ഈ മാസം 21 നാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു. പരിശോധന ഫലം ലഭിച്ചിട്ടില്ല.
ഹോം ക്വാറന്റൈൻ നിർദേശം അനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടുകാർ ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാളെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.