നിരീക്ഷണത്തില്‍ ഇരിക്കെ കുഴഞ്ഞുവീണുമരിച്ച പ്രവാസിക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആയി. പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴിഞ്ഞ 21ന് ദുബായില്‍നിന്ന് എ ത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. വീട്ടിലുള്ളവരെ മറ്റു വീടുകളി ലേക്കു മാറ്റിയ ശേഷം തനിച്ചായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി നോക്കിയപ്പോള്‍ കുഴഞ്ഞുവീണനിലയില്‍ ക ണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തസമ്മര്‍ദവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായി രുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
English summary:isolated patient death test report is negative
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.