ഗാസയിൽ വീണ്ടും ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. ഇക്കാര്യം യുഎസ് സൈന്യവും സ്ഥിരീകരിച്ചു. ഹമാസ് പോസ്റ്റുകൾ ലക്ഷ്യമിട്ട് ബലൂൺ ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ശനിയാഴ്ച വൈകിട്ട് ആക്രമണം നടത്തിയത്.
പലസ്തീൻ കലാപകാരികള്‍ കത്തിച്ച ടയറുകളും സ്ഫോടകവസ്തുക്കളും ഗ്രനേഡുകളും സുരക്ഷാ മതിലിനു നേര്‍ക്ക് എറിയുകയും മതിലിനു നേര്‍ക്ക് നീങ്ങുകയും ചെയ്തെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന്റെ താവളങ്ങള്‍ക്കു നേര്‍ക്ക് കഴിഞ്ഞ ഒരാഴ്ചയായി ഇസ്രയേൽ രാത്രികാലങ്ങളിൽ ഉള്‍പ്പെടെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഒരു സൈനിക താവളവും ഭൂഗര്‍ഭ നിര്‍മ്മിതിയും ആക്രമിക്കപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. രണ്ട് റോക്കറ്റുകള്‍ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് വന്നെങ്കിലും അവ ലക്ഷ്യത്തിലെത്തുന്നതിനു മുൻപു തന്നെ തകര്‍ത്തതായും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നു. 2007 മുതൽ ഗാസ മേഖല ഏതാണ്ട് പൂര്‍ണമായും ഇസ്രയേൽ നിയന്ത്രണത്തിലായിട്ടുണ്ട്. 20 ലക്ഷം ജനസംഖ്യയുള്ള ഗാസയിൽ പകുതിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ പറയുന്നു.
ENGLISH SUMMARY:Israeli airstrikes on Gaza again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.